ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പാഠ്യത്തില്‍ നിന്നാണ് പാട്യമുണ്ടായതത്രെ. പുരാതനകാലം മുതല്‍ തന്നെ പഠിക്കാന്‍ സൌകര്യമുണ്ടായിരുന്ന നാടായിരുന്നു പാട്യം. 19-ാം നൂറ്റാണ്ടില്‍തന്നെ സംസ്ക്യത പാഠശാലകളും, കുടിപ്പള്ളിക്കൂടങ്ങളും ഇവിടെയുണ്ടായിരുന്നുവെന്നതും പഴമക്കാരില്‍നിന്നും പകര്‍ന്നുകിട്ടിയിട്ടുള്ള പഴങ്കഥകളും ഇതിനു തെളിവായി ചൂണ്ടിക്കാട്ടാം. ഏറ്റവും സവിശേഷമായൊരു വസ്തുത അവര്‍ണ്ണരായിരുന്നു വിദ്യാകേന്ദ്രങ്ങളിലെ ഗുരുജനങ്ങള്‍ എന്നതാണ്. ഇവിടെയുള്ള വെളുമ്പത്ത്, കാര്യാട്ടുപുറം, നെല്ലേയിലാട്ട് എന്നീ മുസ്ളീം പള്ളികള്‍ ഏറെ പ്രത്യേകതകളുള്ളതാണ്. ഹിന്ദുക്കളുള്‍പ്പെടെ അന്യമതസ്ഥരായ ജനങ്ങളും ഇവിടെ ആരാധന നടത്തുന്നു. ഇഷ്ടകാര്യസാധ്യത്തിനും ചടങ്ങുകള്‍ മംഗളകരമാക്കിത്തീര്‍ക്കുന്നതിനും ഹിന്ദുക്കള്‍ ഇവിടെ നേര്‍ച്ച നേരുന്നു. പണവും, വെളിച്ചെണ്ണയും, ചന്ദനത്തിരിയും ഇപ്പോഴും ഹിന്ദുക്കള്‍ ഈ പള്ളികളില്‍ എത്തിക്കാറുണ്ട്. കാവുകളില്‍ മുസ്ളീങ്ങളും നേര്‍ച്ചകള്‍ നേരുന്നു. ഇപ്പോഴും...
കൂടുതൽ വായിക്കുക