വാർത്തകൾ
പോഷൺ മാ 2026
എല്ലാവർക്കും ആരോഗ്യകരവും പോഷകസമൃദ്ധവുമായ ജീവിതം ഉറപ്പാക്കുന്നതിനായി പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പോഷകാഹാരക്കുറവ് തടയുന്നതിനുമായുള്ള ബോധവത്കരണ പ്രവർത്തനമാണ് പോഷൺ മാ പാട്യം ഗ്രാമപഞ്ചായത്തിന്റെ 'പോഷൺ മാ' യുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മുഹമ്മദ് ഫായിസ് അരൂൾ നിർവ്വഹിച്ചു. പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. കെ.പി പ്രദീപൻ മാസ്റ്റർ മുഖ്യാതിഥി ആയി പങ്കെടുത്ത ചടങ്ങിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. ഗിരിജ കല്ല്യാടൻ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസർ ശ്രീമതി. സൌമ്യ ബോധവൽക്കരണ ക്ലാസ് നൽകി. പാട്യം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ. ബാബു , ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീമതി. വസന്ത ചോഴൻ എന്നിവർ സംസാരിച്ചു.