സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്... മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയ്യതി 2026 ഒക്ടോബർ 31 ആണ്. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകില്ല.

പഞ്ചായത്ത്

പാട്യം ഗ്രാമപഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിൻറെ പ്രധാന ഘടകങ്ങൾ ഇവയാണ് : പ്രസിഡൻറ് പഞ്ചായത്തിൻറെ തലവനാണ്. യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻറെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.വൈസ് പ്രസിഡൻറ് : പ്രസിഡൻറിൻറെ അഭാവത്തിൽ ചുമതലകൾ നിർവ്വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിൻറെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻറിംഗ് കമ്മിറ്റികൾ : പഞ്ചായത്തിൻറെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി ധനകാര്യം , വികസനം , ക്ഷേമം , ആരോഗ്യം വിദ്ധ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി...

പ്രദീപ് കുമാർ കെ.പി

പ്രസിഡൻ്റ്

പി. ബീന

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനുരാഗ് പാലേരി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷൈനി ഏര്യൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ. ബാബു

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോയ്സ് വർഗ്ഗീസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : പാട്യം

താലൂക്ക് : തലശ്ശേരി

ജില്ല : കണ്ണൂർ

നിയമസഭ മണ്ഡലം : കൂത്തുപറമ്പ്

ലോകസഭ മണ്ഡലം : വടകര

വില്ലേജുകള്‍ : പാട്യം, ചെറുവാഞ്ചേരി

വാർഡുകള്‍ : 20

ജനസംഖ്യ : 30502

വിസ്തൃതി : 27.88 ച.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാഠ്യത്തില്‍ നിന്നാണ് പാട്യമുണ്ടായതത്രെ. പുരാതനകാലം മുതല്‍ തന്നെ പഠിക്കാന്‍ സൌകര്യമുണ്ടായിരുന്ന നാടായിരുന്നു പാട്യം. 19-ാം നൂറ്റാണ്ടില്‍തന്നെ സംസ്ക്യത പാഠശാലകളും, കുടിപ്പള്ളിക്കൂടങ്ങളും ഇവിടെയുണ്ടായിരുന്നുവെന്നതും പഴമക്കാരില്‍നിന്നും പകര്‍ന്നുകിട്ടിയിട്ടുള്ള പഴങ്കഥകളും ഇതിനു തെളിവായി ചൂണ്ടിക്കാട്ടാം. ഏറ്റവും സവിശേഷമായൊരു വസ്തുത അവര്‍ണ്ണരായിരുന്നു വിദ്യാകേന്ദ്രങ്ങളിലെ ഗുരുജനങ്ങള്‍ എന്നതാണ്. ഇവിടെയുള്ള വെളുമ്പത്ത്, കാര്യാട്ടുപുറം, നെല്ലേയിലാട്ട് എന്നീ മുസ്ളീം പള്ളികള്‍ ഏറെ പ്രത്യേകതകളുള്ളതാണ്. ഹിന്ദുക്കളുള്‍പ്പെടെ അന്യമതസ്ഥരായ ജനങ്ങളും ഇവിടെ ആരാധന നടത്തുന്നു. ഇഷ്ടകാര്യസാധ്യത്തിനും ചടങ്ങുകള്‍ മംഗളകരമാക്കിത്തീര്‍ക്കുന്നതിനും ഹിന്ദുക്കള്‍ ഇവിടെ നേര്‍ച്ച നേരുന്നു. പണവും, വെളിച്ചെണ്ണയും, ചന്ദനത്തിരിയും ഇപ്പോഴും ഹിന്ദുക്കള്‍ ഈ പള്ളികളില്‍ എത്തിക്കാറുണ്ട്. കാവുകളില്‍ മുസ്ളീങ്ങളും നേര്‍ച്ചകള്‍ നേരുന്നു. ഇപ്പോഴും...

കൂടുതൽ വായിക്കുക